തിരുവനന്തപുരം: ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പു വച്ചതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. രാഷ്ട്രപതി ബില്ലിന് അംഗീകാരം കൊടുത്തതോടെ കേരളത്തിലെ അഴിമതി വിരുദ്ധ സംവിധാനത്തിന്റെ നടുവൊടിഞ്ഞെന്ന് സതീശന് വിമര്‍ശിച്ചു.
മന്ത്രിമാര്‍ക്കെതിരായ അഴിമതി ലോകായുക്ത കണ്ടെത്തിയാലും അത് മുഖ്യമന്ത്രിക്ക് റദ്ദാക്കെമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഏതെങ്കിലും മുഖ്യമന്ത്രി മന്ത്രിമാര്‍ക്കെതിരേ നടപടിയെടുക്കാന്‍ തയാറാകുമോ എന്ന് സതീശന് ചോദിച്ചു.


