തിരുവനന്തപുരം:മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്ക ണം. മന്ത്രിമാര്‍ ഇരിക്കുന്ന വേദിയില്‍ എസി വേണം. യാത്രയ്ക്ക് കെഎസ്ആര്‍ടിസിയുടെ പ്രത്യേക കോച്ചുകള്‍ വേണം. നവകേരള സദസ് നടത്തിപ്പില്‍ തുടര്‍ മാര്‍ഗനിര്‍ദേശങ്ങ ളുമായി സര്‍ക്കാര്‍. കൂപ്പണ്‍ വച്ചോ രസീത് നല്‍കിയോ പണപ്പിരിവ് പാടില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ തുടര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
എന്നാല്‍, ജില്ലാ കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പരിപാടിക്ക് സ്പോണ്‍സര്‍മാരെ കണ്ടെത്തണമെന്നാണ് നിര്‍ദേശം. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ് എന്ന പേരില്‍ മണ്ഡലപര്യടനം നടത്തുന്നത്.
സ്പോണ്‍സര്‍മാരെ കണ്ടെത്തി ഇതിനാവശ്യമായ തുക കണ്ടെത്തണമെന്ന് നേരത്തേ സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാര്‍ക്ക് ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങള്‍ എന്തൊക്കെയാണെന്ന് കാട്ടി സര്‍ക്കാര്‍ തുടര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
അകമ്ബടിക്ക് പൊലീസ് പൈലറ്റ് വാഹനവും ബാന്റ് സെറ്റും ഒരുക്കണം. പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിന് ചുരുങ്ങിയത് 250 പേര് വേണം.ജനസദസുകളില്‍ ചുരുങ്ങിയത് 5000 പേരെ പങ്കെടുപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.


