തിരുവനന്തപുരം: ഗവര്‍ണറുടെ വിഡ്ഢി വേഷം കേന്ദ്ര പിന്തുണയോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.പലതും ഉദ്ദേശിച്ച് കെട്ടുന്ന വിഡ്ഢി വേഷം കേരളത്തില്‍ ഏശില്ല. സിആര്‍പിഎഫ് വരുന്നതുകൊണ്ട് പ്രതിഷേധം അവസാനിക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മിഠായി തെരുവില്‍ ഹലുവയും മിഠായിയും വാങ്ങാൻ പോയപ്പോള്‍ ഒരു സെക്യൂരിറ്റിയും ഗവര്‍ണര്‍ക്ക് വേണ്ടിവന്നില്ലല്ലോ?. ഇന്നലെ തന്റെ വണ്ടിക്ക് അടിച്ചു എന്ന് ഗവര്‍ണര്‍ പറഞ്ഞത് ശുദ്ധ കളവാണെന്ന് മാധ്യമങ്ങള്‍ തന്നെ വ്യക്തമാക്കി