തിരുവനന്തപുരം : പലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി. മഹല്ല് എംപവര്‍മെന്റ് മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.കോഴിക്കോട് നടന്ന പലസ്തീന് ഐക്യദാര്‍ഢ്യറാലിയിലെ ശശിതരൂരിന്റെ പ്രസംഗം വിവാദമാക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗും സമസ്തയും പറഞ്ഞു. കൂടുതല്‍ ചര്‍ച്ച വേണ്ടെന്നാണ് സിപിഎമ്മും സ്വീകരിച്ച നിലപാട്. ഇതിനൊപ്പം പലസ്തീന് ഐക്യദാര്‍ഢ്യസദസ് സംഘടിപ്പിച്ച ലീഗിനെ എം.വി. ഗോവിന്ദന് പ്രശംസിക്കുകയും ചെയ്തു.

