തിരുവനന്തപുരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ പ്രോസിക്യൂഷനെ നിശബ്ദനാക്കിയതിലൂടെ സിപിഎം- ബിജെപി ഒത്തുകളികള്‍ മറനീക്കി പുറത്തുവന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്കി, ഭീഷണിയിലൂടെയും കാര്യം സാധിച്ചെടു ക്കാന്‍ ശ്രമിച്ചു.
കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി രമേശനാണ് കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നത്. പല തവണ ഹാജരാവണമെന്ന് കോടതി അന്ത്യശാസനം നല്‍കിയെങ്കിലും സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ ഹാജരായിരുന്നില്ല.
പട്ടികജാതി / പട്ടിക വര്‍ഗ അതിക്രമം തടയല്‍ വകുപ്പ് ഉള്‍പ്പടെ ചുമത്തപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നില്‍ ഇടതു സര്‍ക്കാരിന്റെ ബിജെപിയുമായുള്ള ഒത്തുതീര്‍പ്പ് ധാരണയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഫാസിസത്തി നെതിരായ സിപിഎം നിലപാടിന്റെ പൊള്ളത്തരങ്ങള്‍ അനുദിനം പുറത്തുവരുകയാണെന്നും അഡ്വ. എ കെ സലാഹുദ്ദീന് കുറ്റപ്പെടുത്തി.


