തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി ഉയര്‍ന്നു.ഒരു കോവിഡ് മരണവും സംസ്ഥാനത്ത് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെ 312 കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തെ 70 ശതമാനത്തിലധികം കോവിഡ് രോഗികളും നിലവില്‍ കേരളത്തിലാണ്. മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്.
ഞായറാഴ്ച 50 കേസുകളാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്.


