കീം പരീക്ഷ ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കഞ്ചിക്കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ കീം പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും 40 വിദ്യാര്‍ത്ഥികളെയും നിരീക്ഷണത്തിലാക്കി. അധ്യാപികയുടെ മകളും കൊവിഡ് പോസിറ്റീവാണ്. തമിഴ്നാട്ടിലായിരുന്ന മകളെ തിരികെ കൊണ്ടുവരാന്‍ നേരത്തെ അധ്യാപിക പോയിരുന്നു. ഇവര്‍ക്ക് ഇവിടെ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് നിഗമനം. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. കിം പരീക്ഷ എഴുതിയ നാല് വിദ്യാര്‍ത്ഥികള്‍ക്കും ഒരു രക്ഷിതാവിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

