തിരുവനന്തപുരം: അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രി സ്ഥാനം രാജിവച്ചു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും രാജിവച്ചു. ഇരുവരും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ആന്റണിരാജുവിനും അഹമ്മദ് ദേവര്‍കോവിലും പകരം കെ.ബി. ഗണേഷ്കുമാറും, രാമചന്ദ്രന് കടന്നപ്പള്ളിയും മന്ത്രിമാരാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇടതുമുന്നണി യോഗത്തിന് ശേഷമുണ്ടാകും. 29നാണ് നിലവില്‍ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.
മന്ത്രിയായുള്ള തന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് അഹമ്മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മുള്‍ക്കിരീടമായിരുന്നില്ലെന്നും കഴിവിന്റെ പരമാവധി ചെയ്തുവെന്ന് ആന്റണി രാജുവും പറഞ്ഞു. തനിക്കെതിരെയല്ല, കസേരയ്ക്കെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.