തിരുവനന്തപുരം : യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകി. നാളെ രാവിലെ മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ കാർഡ് ഉണ്ടാക്കിയ പ്രതികളെ രാഹുൽ സഹായിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്.
പ്രതികൾക്ക് സഞ്ചരിക്കാൻ കാർ നൽകിയെന്നത് മാത്രമല്ല പ്രതികളായ ഫെനിയും ബിനിലും മൊബൈൽ ഫോൺ ഒളിപ്പിച്ചത് രാഹുലിന്റെ സാന്നിധ്യത്തിലെന്നുമാണ് പൊലീസ് കരുതുന്നത്. അതേസമയം കാർഡുകൾ ഉണ്ടാക്കാനുള്ള സിആര്‍ കാർഡ് എന്ന ആപ്ലിക്കേഷൻ തയാറാക്കിയതിൽ മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന് പങ്കെന്ന വിവരം ലഭിച്ചതായും പൊലീസ് പറയുന്നു. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ ജെയ്സൺ തോമസിനെ യാണ് പൊലീസ് അനേഷിക്കുന്നത്.


