തിരുവനന്തപുരം: കടയ്ക്കാവൂരില്‍ വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നിലയ്ക്കാമുക്ക് സ്വദേശി ജനനി(62) ആണ് മരിച്ചത്. സംഭവത്തില്‍ മകന് വിഷ്ണുവിനെ കടക്കാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് പിന്നില്‍ മകനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതേ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചയാണ് സംഭവമുണ്ടായത്. ഇവരുടെ വീട്ടില്‍ നിന്ന് തീ പടരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോള്‍ മകന് വിഷ്ണുവിനെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു.


