തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപംഗ്ചര്‍ ചികിത്സകന് പിടിയില്‍.
മരിച്ച യുവതിയെ ചികിത്സിച്ച വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീന് ആണ് പിടിയിലായത്.
ഇയാളെയും നേരത്തെ അറസ്റ്റിലായ മരിച്ച യുവതിയുടെ ഭര്‍ത്താവ് നയാസിനെയും പോലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. സ്റ്റേഷനിലെത്തിയപ്പോള്‍ നയാസ് ഇയാള്‍ക്ക് നേരേ പാഞ്ഞടുത്തിരുന്നു. പിന്നീട് പോലീസുകാർ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.