തിരുവനന്തപുരം: ആശങ്കവിതച്ച് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ മാത്രം 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനൊപ്പം മൂന്നു മരണവും റിപ്പോര്‍ട്ടു ചെയ്തു.
കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ1 ആദ്യമായി കണ്ടെത്തിയ കേരളത്തില്‍ ഒരു മാസത്തിനകം 3000 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 2341 പേരാണ് പോസിറ്റീവായി കഴിയുന്നത്.

