തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ തുലാവര്‍ഷം തുടങ്ങും. തിങ്കളാഴ്ചയോടെയാണ് തുലാവര്‍ഷം ശക്തി പ്രാപിക്കാന്‍ സാധ്യത. ഇന്ന് തെക്കന്‍ കേരളത്തില്‍ വ്യാപക മഴ അനുഭവപ്പെടാന്‍ സാധ്യത. മലയോര മേഖലയിലും തീരദേശ മേഖലയിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലും, ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

