കൊവിഡ് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ പല കേന്ദ്രങ്ങളിലും ഇയാളെത്തിയിട്ടുണ്ട് എന്നാണ് റൂട്ട് മാപ്പില്‍ നിന്നും വ്യക്തമാകുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ജോലി ചെയ്യാറുണ്ട്. രോഗലക്ഷണം വന്ന ശേഷം പൂജപ്പുരയിലെ ഒരു വീട്ടില്‍ വച്ചു നടന്ന സീരിയല്‍ ഷൂട്ടിംഗിനും പോയിട്ടുണ്ട്. ആശുപത്രിയില്‍ അഡ്മിറ്റാവുന്നത് വരെയുള്ള മിക്ക ദിവസങ്ങളിലും ഇയാള്‍ ഓട്ടോ ഓടിച്ചിട്ടുണ്ട്. 13-ന് ഐറാണിമുറ്റം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഇയാള്‍ എത്തി. പിന്നീട് ആറ്റുകാല്‍ ഇന്ത്യന്‍ ബാങ്ക്, കാലടി വിനായക സൂപ്പര്‍ മര്‍ക്കറ്റ്, വഴുതക്കാട്, വെള്ളായണി, ആറ്റുകാല്‍ ദേവി പ്രൈവറ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും പോയി.
30-ന് കരമന തള്ളിയില്‍ വീട്ടില്‍ നടന്ന ഷൂട്ടിംഗിന് പോയ ഇയാള്‍ ഓട്ടോ ട്രിപ്പുമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആനയറ, വട്ടിയൂര്‍ക്കാവ്, തിരുമല, പൂജപ്പുര, കുളത്തറ,കരമന, പാല്‍കുളങ്ങറ, ചാക്ക,കൈതമുക്ക്, തൃക്കാണപുരം, പേരൂര്‍ക്കട,അമ്പലമുക്ക്, പാറ്റൂര്‍, വഞ്ചിയൂര്‍, സ്റ്റാച്യു, തമ്പാനൂര്‍, എന്നിവിടങ്ങില്‍ പോയി. പൂജപ്പുരയില്‍ പലവട്ടം ഇയാള്‍ പോയിട്ടുണ്ട്. കെഎല്‍ 01 BJ 4836 എന്നതാണ് ഇയാളുടെ ഓട്ടോയുടെ നമ്പര്‍. അതേസമയം ജില്ലയില്‍ കൊവിഡിന്റെ സാമൂഹികവ്യാപനം ഉണ്ടാകും എന്ന ആശങ്കയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങള്‍ വിലക്കിയിട്ടില്ലെന്നും എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ സമരം അനുവദിക്കൂവെന്നും പൊലീസുമായി ഏറ്റുമുട്ടുന്ന സമരരീതി അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് ജാഗ്രത കര്‍ശനമാക്കിയ സാഹചര്യത്തില്‍ നാളെ കോര്പറേഷന് യോഗം വിളിക്കും, എംഎല്‍എമാരുടെ യോഗവും വിളിക്കും. ഓട്ടോ ഡ്രൈവര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


