തിരുവനന്തപുരം : കോവിഡ്, കേന്ദ്രം വിളിച്ച യോഗം ഇന്ന് . കേരളത്തിലെ കോവിഡ് സാഹചര്യം ഇന്ന് കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രി യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ കേരളം അറിയിക്കുമെന്ന് മന്ത്രി.
കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍. ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുൻകരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങള്‍ സജ്ജമാണെന്നും കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് നിര്‍ദ്ദേശം. ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യവകപ്പ് ഡയറക്ടറേറ്റ് പ്രത്യേക റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു.


