തിരുവനന്തപുരം: ഓള് ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകള്‍ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.മെയ് മാസം നിലവില്‍ വന്ന ചട്ട പ്രകാരമുള്ള ഓള് ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുകള്‍ റദ്ദാക്കണമെന്നാണ് കെഎസ്ആര് ടി സിയുടെ ആവശ്യം.
ഓള് ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ 6,10 എന്നീ വകുപ്പുകള്‍ 1988 ലെ മോട്ടോര്‍ വാഹന നിയമത്തിനെതിരാണ്. അത് അനുസരിച്ചെടുത്ത ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത വാഹനങ്ങള്‍ നിയന്ത്രിക്കണമെന്നും ഇത്തരം പെര്‍മിറ്റിലൂടെ സ്റ്റേജ് കാര്യേജായി ഓടിക്കുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ പറയുന്നു.


