നിയമ പരിരക്ഷയുള്ള മൾട്ടി ലവൽ മാർക്കറ്റിംഗ് മറയാക്കി ചില വിദേശ കമ്പനികൾ ഉൾപ്പടെ ഓൺലൈൻ തട്ടിപ്പ് വ്യാപകമാക്കിയിരിക്കു കയാണെന്നും, ഇതിനെതിരെ സർക്കാർ നടപടി കൈക്കൊള്ളണമെന്നും കേരള സർക്കാർ രൂപീകരിച്ചിട്ടുള്ള ഡയറക്ട് സെല്ലിംഗ് മോണിട്ടിറ്റിംഗ് കമ്മിറ്റി അടിയന്തിരമായി വിളിച്ചു കൂട്ടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നാഷണൽ നെറ്റ് വർക്ക് മാർക്കറ്റേഴ്സ് അസോസിയേഷൻ ഐ.എൻ.റ്റി.യു.സി. നടത്തിയ സമരത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം സെക്രട്ടേറിയേറ്റ് പടിക്കൽ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എൻ.റ്റി.യു.സി.പ്രസിഡൻറ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. ഐ.എൻ.റ്റി.യു.സി. ജില്ലാ പ്രസിഡൻ്റ് വി.ആർ.പ്രതാപൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി.തമ്പി കണ്ണാടൻ, നോയൽ ജോർജ് , ഫൈസൽ കല്ലറ,വിനോദ് കുമാർ, സുധിൻ, ബിജു മാർട്ടിൻ, ഷംസുദ്ദീൻ,ആർ.എസ്.സജീവ്, ഷീല വേണുഗോപാൽ, അനിൽ കേശവൻ, ബോബി, ജ്യോതിഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

