കേരളം മഹാമാരിയെ നേരിടുന്ന സമയത്ത് മലയാളികളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളറിന് കൈമാറിയ പിണറായി സർക്കാർ. ഇതിന് പിന്നിൽ വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്. ഈ അഴിമതിയെ സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷിക്കണം വേണമെന്നും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് വഴിമുക്കിൽ നട്ടുച്ചപ്പന്തം എന്ന പേരിൽ ഒരു പ്രതിഷേധം പരിപാടി സംഘടിപ്പിച്ചു. പ്രതിഷേധത്തിൽ എം. എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ ഷഫീക്ക് വഴിമുക്ക്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി അൽ ജവാദ് , മസൂദ് വഴിമുക്ക്, നൗഷാദ് എന്നിവർ പങ്കെടുത്തു