തിരുവനന്തപുരം: നാട് നേരിടുന്ന പ്രശ്നങ്ങള്‍ അതിജീവിക്കണമെന്നും ഇതിന് യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
യുവജനങ്ങള്‍ സമൂഹത്തിന്റെ പ്രധാനഭാഗമാണ്. സമൂഹത്തിലെ സൗഹൃദ അന്തരീക്ഷം തകരാതെ നോക്കണം. അത് തകർന്നാല്‍ ഒന്നും നേടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കവടിയാർ ഉദയ്പാലസ് കണ്വെൻഷൻ സെന്ററില്‍ യുവാക്കളുമായി നടത്തുന്ന മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. അബ്ദു റഹ്മാൻ, വി. ശിവൻകുട്ടി, ജി.ആർ. അനില്‍ എന്നിവർ പങ്കെടുത്തു. അക്കാദമിക്, കലാകായിക സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട രണ്ടായിരം പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്


