തിരുവനന്തപുരം: വ്യാജ ഐ.ഡി കാർഡ് ആരോപണം തള്ളി യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം. ആരോപണം വാട്സ്ആപ് സർവകലാശാലക്കാരുടെ വ്യാജ പ്രചാരണമെന്ന് അധ്യക്ഷൻ ബി.വി ശ്രീനിവാസ് . വ്യാജ കാർഡ് ഉണ്ടാക്കൽ അസാധ്യം. ആരോപണം പരിശോധിക്കേണ്ടത് തിരഞ്ഞെടുപ്പ് ചുമതലയിൽ ഉള്ളവരാണ്. നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ചാൽ ദേശീയ നേതൃത്വം പരിശോധിക്കും. വ്യാജ വോട്ടർമാരുണ്ടെങ്കിൽ സൂക്ഷ്മപരിശോധന സമയത്ത് പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്നും 80,000 പേരെ തള്ളിയിരുന്നു എന്നും ബി വി ശ്രീനിവാസ് പ്രതികരിച്ചു.തിരുവനന്തപുരം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ആണ് കോണ്‍ഗ്രസ് വ്യാജ ഐ.ഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചു എന്ന് ആരോപമം ഉന്നയിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫിസര്‍ ഇതില്‍ കോണ്‍ഗ്രസ്സിനോട് വിശദീകരണം തേടിയിരുന്നു.
Home Kerala വ്യാജ കാർഡ് ഉണ്ടാക്കൽ അസാധ്യം, വാട്സ്ആപ് സർവകലാശാലക്കാരുടെ വ്യാജ പ്രചാരണo: ബി വി ശ്രീനിവാസ്
വ്യാജ കാർഡ് ഉണ്ടാക്കൽ അസാധ്യം, വാട്സ്ആപ് സർവകലാശാലക്കാരുടെ വ്യാജ പ്രചാരണo: ബി വി ശ്രീനിവാസ്
by രാഷ്ട്രദീപം
by രാഷ്ട്രദീപം

