തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട് അസംബന്ധമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്.
വീണാ വിജയന് ഐടി മേഖലയിലെ പ്രതിഭയാണ്. എന്താണ് അവര്‍ ചെയ്ത തെറ്റെന്നും ഇ.പി ചോദിച്ചു.ഒരു പെണ്‍കുട്ടി ഏതെങ്കിലും സംരഭം ആരംഭിച്ചാല്‍ അവരെ അതുമായി മുന്നോട്ട് പോകാന്‍ സമ്മതിക്കുന്നില്ല. വീണയെ നിരന്തരമായി വേട്ടയാടുകയാണെന്നും ഇ.പി ആരോപിച്ചു.
പാവം പെണ്‍കുട്ടികളുടെ ജീവിതം ഹോമിക്കാന്‍ ചിലര്‍ പുറപ്പെട്ടിരിക്കുകയാണ്. ആഒസി റിപ്പോര്‍ട്ട് കോടതി വിധിയൊന്നുമല്ലെന്നും ഇ.പി പറഞ്ഞു.


