തിരുവനന്തപുരം:കൂടെ കിടന്നാല്‍ രാപ്പനി പകരുമോ ?, മുഖ്യനെ പോലെ മാധ്യമപ്രവര്‍ത്തകന്റെ മേല്‍ കുതിരകേറി മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ ആണ് മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എം.സി ദത്തന് മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിച്ചത്. കന്റോണ്‍മെന്റ് ഗേറ്റിലൂടെ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കാനെത്തിയ ദത്തനെ സമീപത്തെ ബാരിക്കേഡിനടുത്ത് പൊലീസ് തടഞ്ഞിരുന്നു.
തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ച പൊലീസിനോട് കാര്‍ഡ് കൈവശ മില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മടങ്ങിപ്പോയ ദത്തന്, ഈ സംഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോടാണ് ക്ഷുഭിത നായത്. ശബ്ദിക്കരുതെന്നും നാണമില്ലല്ലോയെന്നുമായിരുന്നു ദത്തന്റെ രോഷപ്രകടനം.അങ്ങനെ പറയേണ്ടുന്ന കാര്യമെന്താണെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിച്ചില്ല.നേരത്ത മുഖ്യനും മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് ആക്കരോശിച്ചിരുന്നു ഇത് വളരെ വിവാദമായ സംഭവമായിരുന്നു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാ വിനെ തിരിച്ചറിഞ്ഞ പൊലീസ് പിന്നീട് അദ്ദേഹത്തെ സെക്രട്ടേറി യറ്റിലേക്ക് കടത്തിവിട്ടു.


