തിരുവനന്തപുരം : തനിക്കെതിരായ പീഡനപരാതിയിൽ മാധ്യമങ്ങൾക്കെതിരെ അശ്ലീല അധിക്ഷേപവുമായി നടൻ ഷിയാസ് കരീം. മാധ്യമങ്ങൾ വ്യാജ വാർത്ത നൽകുന്നെന്ന് ആരോപണം. താന്‍ ജയിലിലല്ല ദുബായിലാണെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയില്‍ ഷിയാസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാരോപിച്ച് ജിം ട്രെയിനറായ യുവതിയുടെ പരാതിയില്‍ കാസർകോട് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തിരുന്നു.
2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിൽ വെച്ചും മുന്നാറിലെ റിസോർട്ടിൽ വെച്ചും നടൻ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഈ സാഹചര്യത്തിലാണ് ഷിയാസിന്റെ പ്രതികരണം.