തിരുവനന്തപുരം: ആരോഗ്യനില വിഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വനം മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.രക്തസമ്മര്‍ദത്തില്‍ വ്യതിയാനുമുണ്ടായതിനെ തുടര്‍ന്നാണ് ശനിയാഴ്ച അദ്ദേഹത്തെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട പര്യടനത്തിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്.