തിരുവനന്തപുരം : മുഖ്യമന്ത്രിക്കുവേണ്ടിയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ ബിജെപിയെ പ്രീണിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്ക് കേസുകളെ ഭയമാണ്. രാജീവ് ചന്ദ്രശേഖറും ഇപിയുടെ കുടുംബവും തമ്മിൽ ബിസിനസ് ഇടപാടുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ കേസ് കൊടുത്താൽ പുറത്തുവിടാൻ തയ്യാറാണെന്നും വിഡി സതീശൻ ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിസിനസ് ബന്ധമുണ്ടെന്ന് തെളിയിച്ചാൽ വി ഡി സതീശനും ഭാര്യയ്ക്കും എഴുതി നൽകുമെന്ന ഇ പിയുടെ പ്രസ്താവനയ്ക്ക് തനിക്കും ഭാര്യക്കും ബിസിനസിന്റെ ആവശ്യമില്ലെന്നും വി ഡി സതീശൻ മറുപടി നൽകി.
ഇപി ജയരാജൻ ബിജെപിയെ പ്രീണിപ്പിപ്പിക്കുന്നത് മുഖ്യമന്ത്രിയ്ക്കു വേണ്ടി: വി.ഡി
by NEWS DESK 3
by NEWS DESK 3

