തിരുവനന്തപുരം: ഇ.പി.ജയരാജനും താനും ചേർന്ന് ബിസിനസ് സംരഭങ്ങള്‍ നടത്തുന്നുവെന്ന ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ രംഗത്ത്.
ഇ.പിയെ താൻ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. താനും ഇ.പിയുമായി ബിസിനസ് പങ്കാളിത്തമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം തെറ്റാണ്.
വിവാദങ്ങള്‍ക്ക് പിന്നാലെ പോകാൻ താനില്ലെന്നും വികസന അജണ്ട മുന്നോട്ടുവച്ചാണ് ബിജെപി വോട്ട് തേടുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.


