തിരുവനന്തപുരം: നൃത്താധ്യാപികയായ ഇരുപതുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. നഗരൂര്‍ നന്തായിവാനം എസ്.എസ്. ഭവനില്‍ സുനില്‍കുമാര്‍-സിന്ധു ദമ്പതികളുടെ മകള്‍ ശരണ്യ(20)യാണ് മരിച്ചത്. ശരണ്യയുടെ മൊബൈല്‍ ഫോണില്‍ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് വന്ന കോളുകള്‍ പോലീസ് പരിശോധിക്കും.
നന്തായിവാനത്തെ ‘നവരസ’ നാട്യകലാക്ഷേത്രത്തിലെ അധ്യാപികയാണ് ശരണ്യ. മരണകാരണം വ്യക്തമല്ല. ഇന്നലെ രാത്രി 10.30നാണ് സംഭവം. വീടിനുള്ളില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ ശരണ്യയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അച്ഛനും അമ്മയും രാത്രിയില്‍ തട്ടുകടയില്‍ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. അപ്പോള്‍ വീട്ടില്‍ രാത്രിയില്‍ ശരണ്യയും സഹോദര ഭാര്യയും മാത്രമാണുണ്ടായിരുന്നത്. രാത്രി 11ന് ഉറങ്ങാന്‍ കിടന്ന ശരണ്യ മുറിക്കകത്ത് തൂങ്ങി മരിക്കുകയായിരുന്നു. ശരണ്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.


