തിരുവനന്തപുരം: സാമൂഹികവിരുദ്ധന്മാരുടെ കേന്ദ്രമായി എസ്എഫ്ഐ മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് എസ്എഫ്ഐയെ നിയന്ത്രിക്കാന്‍ സിപിഎമ്മിനോ പോലീസിനോ കഴിയുന്നില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
കലോത്സവങ്ങള്‍ പോലും ശരിയായി നടക്കുന്നില്ല. കോഴ നല്‍കുന്നതും അതിനെതിരേ പരാതി കൊടുക്കുന്നതും എസ്എഫ്ഐ തന്നെയാണ്. എസ്എഫ്ഐ സാമൂഹികവിരുദ്ധ സംഘടനയായി മാറിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

