തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിലെ കോഴ വിവാദത്തില്‍ പരാതിയുമായി എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം.മുൻ ജില്ലാ ഭാരവാഹി ജഡ്ജിനെ സ്വാധീനിക്കുന്നതിന് കൂട്ടുനില്‍ക്കാനായി പണം വാഗ്ദാനംചെയ്തെന്നാണ് പരാതി.
അഞ്ചു ലക്ഷം രൂപ വാഗ്ദാനംചെയ്തെന്നാണ് കേന്ദ്ര കമ്മിറ്റി അംഗത്തിന്റ പരാതി. സിപിഎം സംസ്ഥാന സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുള്ളത്.


