തിരുവനന്തപുരം: പ്രതിപക്ഷ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടന്ന് നിയമസഭയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ബലം പ്രയോഗിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും മന്ത്രി മുഹമ്മദ് റിയാസിന്റേയും കോലം കത്തിച്ചു. തുടര്‍ന്നാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്.
വാഴപ്പിണ്ടിയിലാണ് റിയാസിന്റെ ഫോട്ടോ സ്ഥാപിച്ചത്. മാര്‍ച്ചിലേക്ക് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കമ്പും കല്ലും എറിഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേയും കയ്യേറ്റമുണ്ടായി. മൂന്ന് തവണയാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.


