തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കെ.എസ്. ചിത്ര നടത്തിയ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ.
വിശ്വാസമുള്ളവര്‍ക്ക് പോകാം, അല്ലാത്തവര്‍ക്ക് പോകാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാമെന്നും സജി ചെറിയാൻ വ്യക്തമാക്കി.
നേരത്തെ, രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നും ആവശ്യപ്പെട്ടുള്ള ചിത്രയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നത്. പിന്നാലെ കേന്ദ്രമന്ത്രി വി. മുരളീധരൻ, നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദര്‍ എന്നിവര്‍ ചിത്രയ്ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.


