തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്നെടുത്ത രണ്ട് കേസിലും ജാമ്യം. ആദ്യമെടുത്ത കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്നാണ് രാഹുലിനെ ആദ്യം അറസ്റ്റ് ചെയ്തത്.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോഴിക്കോട് കലക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം, ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
ജില്ലാ ജയില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിലിലെത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയറ്റുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് രാഹുലിനെതിരെ പൊലീസ് എടുത്തിരുന്നത്. എന്നാല്‍ അതില്‍ ഒരു കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നത്.
ഇപ്പോള്‍ ശേഷിക്കുന്ന രണ്ടു കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടാതെ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഡിജിപി ഓഫീസ് മാര്‍ച്ച് കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരുന്നത്.