തിരുവനന്തപുരം: ആഴിമലയ്ക്ക് സമീപം തിരയില്‍പ്പെട്ട് രണ്ടുപേര്‍ മുങ്ങിമരിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശികളായ രാജാത്തി (45), ബന്ധുവായ സായ് ഗോപിക (9) എന്നിവരാണ് തിരയില്‍പ്പെട്ടത്. ഇന്ന് രാവിലെ ഏഴുമണിയോടെ കരിക്കാത്തി ബീച്ചിലാണ് സംഭവം. തിരുവനന്തപുരം, കോവളം അടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തഞ്ചാവൂരില്‍ നിന്നെത്തിയ സംഘത്തില്‍പ്പെട്ടവരാണ് മരിച്ചത്. രണ്ടുമൂന്ന് കുടുംബങ്ങള്‍ അടങ്ങുന്നതാണ് സംഘം. കരിക്കാത്തി ബീച്ചിനോട് ചേര്‍ന്ന റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.

