തിരുവനന്തപുരം : ഇ.ശ്രീധരന് സമര്‍പ്പിച്ച പദ്ധതിയെക്കാള്‍ സര്‍ക്കാരിന്റെ മുന്‍ഗണന സില്‍വര്‍ ലൈനിനു തന്നെ എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. സില്‍വര്‍ ലൈനിനാണ് പ്രഥമ പരിഗണന. ഇ.ശ്രീധരന്റെ ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിക്കുന്നതാണ് എന്നും നിയമസഭയില്‍ മോന്‍സ് ജോസഫിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
രണ്ടു മാസം മുമ്പ് ഇ.ശ്രീധരന് സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശം സര്‍ക്കാര്‍ ഇതുവരെ പരിശോധിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമായി . സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലായി കെ.വി തോമസ് മുന്‍കൈയെടുത്തതോടെയാണ് ഇ.ശ്രീധരന് അതിവേഗ റെയില്‍പാതയ്ക്കുള്ള പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിച്ചത്.


