കൊച്ചി:കേരള സര്‍വകലാശാല കലോത്സത്തില്‍ കോഴ ആരോപണം നേരിട്ട വിധികര്‍ത്താവ് പിഎന്‍ ഷാജി ജീവനൊടുക്കിയ സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്.പിഎന്‍ ഷാജിയുടെ മരണത്തിന് കാരണം എസ്എഫ്ഐയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെ-റൈസ് സംസ്ഥാന സര്‍ക്കാരിന്റെ അല്‍പ്പത്തരമാണെന്നും ഇപി ജയരാജന്റെ കുടുംബത്തിന് രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്നും പറഞ്ഞ അദ്ദേഹം പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യമാണെന്നും പറഞ്ഞു.
എസ്എഫ്ഐക്കാരുടെ ക്രൂരത വീണ്ടും ഒരാളുടെ മരണത്തിന് കാരണമായെന്ന് അദ്ദേഹം വിമര്‍ശിച്ചു. വിധികര്‍ത്താക്കളെ എസ്എഫ്ഐക്കാര്‍ മുറിയില്‍ കൊണ്ടുപോയി മര്‍ധിച്ചു. സിദ്ധാര്‍ത്ഥിന്റെ മരണം എസ്എഫ്ഐക്കാരുടെ കണ്ണ് തുറപ്പിച്ചിട്ടില്ല. മര്‍ദ്ദനത്തില്‍ മനംനൊന്താണ് ഷാജി ആത്മഹത്യ ചെയ്തത്.