തിരുവനന്തപുരം: എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പലസ്തീന് ഐക്യദാര്‍ഢ്യ റാലിക്ക് ബദലുമായി ബിജെപി. ഹമാസ് ആക്രമണമാണ് യുദ്ധത്തിന് കാരണമായതെന്ന് ആരോപിച്ചാണ് ബിജെപി “ഹമാസ് തീവ്രവാദ വിരുദ്ധ റാലി’യുമായി എത്തുന്നത്.കേരളത്തില്‍ നാലിടത്ത് റാലിക്കും സംഗമങ്ങള്‍ക്കുമാണ് പാര്‍ട്ടി തീരുമാനം. പത്തനംതിട്ടയിലും എറണാകുളത്തും തൃശൂരും കോഴിക്കോടുമാണ് റാലിയും സംഗമവും. കേന്ദ്രമന്ത്രിമാരടക്കം അണിനിരക്കുന്ന പരിപാടികളിലേക്ക് ക്രിസ്ത്യന്‍ സഭാ പ്രതിനിധികളെയും പങ്കെടുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.

