തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിപക്ഷവുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍.പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു.
കേന്ദ്രത്തിന്റെ അവഗണനയും തെറ്റായ സമീപനങ്ങളും പരിധി ലംഘിക്കുന്ന സാഹചര്യത്തില്‍ യോജിച്ച നീക്കത്തിന് തയാറാകണമെന്നാണ് പ്രതിപക്ഷ നേതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10നാണ് ചര്‍ച്ച നിശ്ചയിച്ചിട്ടുള്ളത്.
നേരത്തേ കേന്ദ്ര അവഗണനയ്ക്കെതിരേ ഒന്നിച്ച് നീങ്ങണമെന്ന നിര്‍ദേശം എംപിമാരുടെ യോഗത്തിലും മുഖ്യമന്ത്രി മുന്നോട്ട് വച്ചിരുന്നു. പാര്‍ലമെന്റിലടക്കം ഈ വിഷയം ചൂണ്ടിക്കാട്ടണമെന്നും മുഖ്യമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടിരുന്നു.