തിരുവനന്തപുരം: ഘടകകക്ഷികള്‍ ഇടഞ്ഞു വീദേശ സര്‍വകലാശാലകള്‍ വേണ്ടെന്ന് തീരുമാനംവിദേശ സര്‍വകലാശാലകള്‍ക്ക് സ്വാഗതമോതുന്ന ബജറ്റിലെ പ്രഖ്യാപനം മരവിപ്പിക്കാന്‍ സി.പി.എമ്മില്‍ ധാരണ. പി.ബി ചര്‍ച്ച ചെയ്ത ശേഷം മാത്രം തുടര്‍നടപടി മതിയെന്നാണ് തീരുമാനം. സി.പി.ഐയുടെ വിയോജിപ്പും കൂടി പരിഗണിച്ചാണ് തീരുമാനം. നയപരമായി വിയോജിപ്പുണ്ടെന്ന് ബിനോയ് വിശ്വം എം.വി.ഗോവിന്ദനെ അറിയിച്ചു.
ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ വിദേശ സര്‍വകലാശാലകള്‍ക്ക് യൂണിവേഴ്സിറ്റി തുടങ്ങാന്‍ അനുമതിനല്കുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 20ഓളം യണിവേഴ്സിറ്റികള് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതായി ഉന്നത വീദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു അറിയിച്ചിരുന്നു എന്നാല്‍ ഘടകക്ഷികളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ബഡ്ജറ്റിലെ ഈ പ്രഖ്യാപനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനം പാലിക്കുകയായിരുന്നു എന്നത് വളരെ ശദ്ധേയമായ വസ്തുതയാണ്.