തിരുവനന്തപുരം: എം.ടി. വാസുദേവൻ നായരുടെ പരാമര്‍ശം വളച്ചൊടിച്ചെന്ന് മന്ത്രി സജി ചെറിയാൻ. പരാമര്‍ശം വഴിതിരിക്കുന്നത് നവകേരള സദസിലെ പിന്തുണ കണ്ട് വിറളി പൂണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
എം.ടിയുടെ പരാമര്‍ശം മുഖ്യമന്ത്രിയെ കുറിച്ചല്ല. ജനപിന്തുണയുള്ള നേതാവാണ് പിണറായി വിജയനെന്നും സജി ചെറിയാൻ കൂട്ടിച്ചേര്‍ത്തു.അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിവെട്ടി മൂടിയെന്നും മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. വാസുദേവൻ നായര്‍ വിമര്‍ശിച്ചത്.