തിരുവനന്തപുരം പൂന്തുറയില്‍ സ്ഥിതി വളരെ രൂക്ഷം. സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ പശ്ചാത്തല ത്തില്‍ പൂന്തുറയില്‍ നിന്നും പുറത്തേക്ക് പോയവരുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്തല്‍ അതീവ ദുഷ്കരമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. കന്യാകുമാരിയില്‍ നിന്നെ ത്തിച്ച മത്സ്യം വില്‍പ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും രോഗവ്യാപനമുണ്ടായോ എന്ന ആശങ്കയും പരിശോധിച്ച് വരികയാണ്. പൂന്തുറയില്‍ രോഗവ്യാപനം കൂടുന്നതിനാല്‍ തിരുവനന്ത പുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നീളാന്‍ സാധ്യതയുണ്ട്. പൂന്തുറയില്‍ കടുത്ത നിയന്ത്രണം കൂടുതലായി ഏര്‍പ്പെടുത്തുമെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു.
Home Health തിരുവനന്തപുരം പൂന്തുറയില്‍ സ്ഥിതി വളരെ രൂക്ഷം; തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യത

