തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി 25 മുതല്‍. ഇക്കാര്യം ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാൻ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിനാണ് നിശ്ചയിച്ചിരിക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്.
സര്‍ക്കാരുമായുള്ള തര്‍ക്കത്തിനിടെ നയപ്രഖ്യാപന പ്രസംഗം നടത്തുമെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


