തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി വിതരണത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആര് അനില്‍. അരി വിതരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്.തൃശൂരില്‍ മാത്രമാണ് ഭാരത് അരി വിതരണം ചെയ്യുന്നത്. മറ്റെവിടെയും ഭാരത് അരി വിതരണമില്ല. ഇതിനു പിന്നില്‍ രാഷ്ട്രീയമാണെന്ന് ഭക്ഷ്യമന്ത്രി കുറ്റപ്പെടുത്തി.ഭാരത് റൈസ് വിതരണം രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. മറ്റൊരു സംസ്ഥാനത്തും ഭാരത് അരി വിതരണമില്ല.
കേന്ദ്രത്തിന്റെ നടപടി സങ്കുചിത രാഷ്ട്രീയമാണ്. നേരിട്ടുള്ള വിതരണം ഫെഡറല്‍ മര്യാദകളുടെ ലംഘനമാണ്.സര്‍ക്കാരിനെതിരെ തിരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന സങ്കുചിത നടപടിയാണിത്. റിലയന്‍സിനെ കേരളത്തിലെ മാര്‍ക്കറ്റില്‍ എത്തിക്കാനാണ് ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടി കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.