തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഉണ്ടായത് മൂലം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി യിരുന്നു. ഇന്ന പൂന്തുറയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇവിടെ ഒരാളില്‍നിന്ന് 120 പേര് പ്രാഥമിക സമ്പര്‍ക്കത്തിലും 150ഓളം പേര് പുതിയ സമ്പര്‍ക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ നടപടി. കഴിഞ്ഞ 5 ദിവസങ്ങളില്‍ 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര് പോസിറ്റീവാ യിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പോ ലീസ് മേധാവിയും തിരുവനന്തപുരം ജില്ലാ കലക്ടറും സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
ഇവിടേയ്ക്ക് പുറത്തു നിന്ന് ആളുകള്‍ എത്തുന്നത് കര്‍ക്കശമായി തടയുമെന്നും അതിര്‍ത്തികള്‍ അടച്ചിടുമെന്നും അദികൃതര്‍ വ്യക്തമാക്കി. കടല്‍ വഴി ആളുകള്‍ പൂന്തുറയില്‍ എത്തുന്നത് തട യാന്‍ കോസ്റ്റല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ കൂടുതല്‍ ആളുകള്‍ക്ക് പരിശോധന നടത്തും. ഇവിടുത്തെ ജനങ്ങല്‍ വീടിന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. പൂന്തു റയിലെ മൂന്ന് വാര്‍ഡുകളില്‍ നാളെ മുതല്‍ മുതല്‍ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷന്‍ നല്‍കുമെന്ന് ഇതിന് കലക്ടര്‍ക്ക് നിര്‍ദേശം നല്കി.