തിരുവനന്തപുരം : കേരളീയം പരിപാടിക്ക് ഇന്ന് സമാപനം. വൻ വിജയമെന്ന് സർക്കാർ ആവർത്തിച്ച് അവകാശപ്പെടുമ്പോഴും, ധൂർത്താരോപണം ശക്തമാക്കുകയാണ് പ്രതിപക്ഷം. സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം നീണ്ട ആഘോഷങ്ങൾക്കാണ് ഇന്ന് കൊടിയിറങ്ങുന്നത്. സമാപനസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. ശങ്കർമഹാദേവനും, കാർത്തിക്കും അടക്കമുള്ള പ്രമുഖരുടെ സംഗീതനിശ പിന്നാലെ അരങ്ങേറും പ്രധാനവേദിയായ കനകക്കുന്നിൽ ഞായറാഴ്ച ഒരു ലക്ഷം പേർ എത്തിയെന്നാണ് വിലയിരുത്തൽ.27 കോടി കോടി രൂപയോളം ചിലവായെന്നാണ് പ്രാഥമിക വിലയിരുത്തൽ. അന്തിമകണക്ക് വരമ്പോൾ ഇത് കൂടുമെന്ന് ഉറപ്പാണ്.

