തിരുവനന്തപുരം : സബ് ജില്ലാ കലോല്‍സവത്തില്‍ നൃത്ത ഇനങ്ങള്‍ക്ക് കോഴ ആവശ്യപ്പെട്ടതായി പരാതി. മോഹിനിയാട്ടം, കേരള നടനം എന്നീ ഇനങ്ങളില്‍ വിജയി ആക്കാമെന്ന് വാഗ്ദാനം. ഇടനിലക്കാര്‍ നൃത്താധ്യാപകരെ വിളിച്ച് ആവശ്യപ്പെട്ടത് 50,000 രൂപ. ജില്ലാ കലോല്‍സവത്തിലേക്ക് തിരഞ്ഞെടുക്കുന്നതിനാണ് കോഴ ആവശ്യപ്പെട്ടത്.
