തിരുവനന്തപുരത്ത് ദമ്പതികളുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കിട്ടാന്‍ ആറ് ദിവസം എടുത്തെന്ന് ബന്ധുക്കള്‍. ജൂലൈ ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച വെഞ്ഞാറമൂട് പുലയരുകുന്നില്‍ പി. വാസുദേവന്‍ (70), ഭാര്യ കെ. സരസതിയമ്മ എന്നിവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാനാണ് ഇത്രയും കാലതാമസം ഉണ്ടായത്. ഇവരുടെ കൊവിഡ് പരിശോധനാഫലം വരാന്‍ വൈകിയതാണ് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആറാംദിവസം കോവിഡ് പരിശോധനാഫലം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും നടത്തി മൃതദേഹങ്ങള്‍ വിട്ടുകൊടുത്തത്. മൂന്നു മുതല്‍ ആറു മണിക്കൂറിനുള്ളില്‍ പരിശോധാനഫലം ലഭിക്കേണ്ടതാണെങ്കിലും ഇവര്‍ക്ക് വളരെ കാലതാമസം നേരിട്ടിരുന്നുവെന്നും ഇതിനായി അധികൃതരെ സമീപിച്ചിരുന്നുവെന്നും നടപടി ഉണ്ടായില്ലെന്നും അധികൃതര്‍ പറയുന്നു. നേരത്തെയും സമാന സംഭവങ്ങള്‍ തലസ്ഥാനത്ത നടന്നിട്ടുണ്ട്. മരണമടഞ്ഞ വഞ്ചിയൂര്‍ സ്വദേശി വി. രമേശന് (67), മെഡിക്കല്‍ കോളജ് ജയ്നഗര്‍ പനവിള വീട്ടില്‍ സൂസി (55) എന്നിവരുടെ കോവിഡ് പരിശോധാനഫലം കിട്ടാനും അഞ്ചു ദിവസമെടുത്തിരുന്നു.