തിരുവനന്തപുരം : മെഡിക്കല്‍ പി.ജി വിദ്യാര്‍ഥിനി കൂടിയായ യുവഡോക്ടറുടെ മരണം ആത്മഹത്യാശ്രമത്തിന് പിന്നാലെയെന്ന് സംശയം.
തിരുവനന്തപുരത്ത് ഫ്ലാറ്റ് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ത്ഥിനിയാണ്.
അബോധാവസ്ഥയില്‍ കണ്ടെത്തിയ ഷഹാനയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും ഷഹാനയുടെ മുറിയില്‍ നിന്നും ഒരു കുറിപ്പ് കണ്ടെത്തിയെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.