തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവകാലത്ത് അരിവില കൂടുമെന്ന് മന്ത്രി ജിആര്‍ അനില്‍. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളാണ് അരി വില വര്‍ധിക്കാന്‍ കാരണമാകുന്നത് എന്നാണ് മന്ത്രി പറഞ്ഞത്.
ഫുഡ് കോര്പറേഷന് ഗോഡൗണുകളില്‍ അധികമുള്ള അരി കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്യുന്ന ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീമിലെ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇത് അരി ലഭ്യത കുറയാന്‍ കാരണമാകും. മുന്‍പ് ഈ ലേലത്തില്‍ പങ്കെടുത്താണ് സപ്ലൈകോ അരി വാങ്ങിയിരുന്നത്.
വൈദ്യുതി ഉപയോഗം അഞ്ചില്‍ ഒന്നായി കുറയ്ക്കാം, 9 വാട്ട് എല്‍ഇഡി ബള്‍ബുകള്‍ കേവലം 65 രൂപയ്ക്ക്
സംസ്ഥാനത്തെ മുന്‍ഗണന ഇതര വിഭാഗത്തില്‍ വരുന്ന 57% നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ടൈഡ് ഓവര്‍ അരിവിഹിതം പ്രതിവര്‍ഷം 3.99 ലക്ഷം ടണ്ണില്‍ നിന്നു വര്‍ധിപ്പിക്കാത്തതും പ്രയാസകരമാണ്. ഈ വിഹിതത്തിന്റെ പ്രതിമാസ വിതരണം 33,294 ടണ്‍ ആയി കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്ത് ഉത്സവസീസണുകളിലാണ് നീല, വെള്ള കാര്‍ഡ് ഉടമകള്‍ കൂടുതല്‍ അരി വാങ്ങുന്നതും സര്‍ക്കാര്‍ സ്പെഷല്‍ അരി വിഹിതം നല്‍കുന്നതും. ഇതിന് പിഴ ചുമത്തുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്സവകാലങ്ങളില്‍ കൂടുതല്‍ അരി എന്ന തരത്തില്‍ ക്രമീകരിച്ചു വിതരണം ചെയ്യാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും അംഗീകരിച്ചിട്ടില്ല.
കേരളത്തിന് ആവശ്യമായ അരിയും മുളകും കുറഞ്ഞ നിരക്കില്‍ നല്കാന് തയാറാണെന്ന് ചര്‍ച്ചകളില്‍ തെലങ്കാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും സബ്സിഡിയോടെ ഈ അരി നല്കുന്നതിനു പരിമിതികളുണ്ടെന്നും മന്ത്രി അനില്‍ അറിയിച്ചു.


