തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസുള്ള കുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. പ്രതിയായ മഞ്ജുവിനെ വിളപ്പിൻശാല പോലീസ് കസ്റ്റഡിയിലെടുത്തു
ആദ്യം കുട്ടിയെ കാണാനില്ലെന്ന രീതിയില്‍ തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് മഞ്ജുവാണ് വീടിനു സമീപം ജോലിചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോട് കുഞ്ഞിനെ താൻ കിണറ്റിലെറിഞ്ഞെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്ന് കുഞ്ഞിനെ കിണറ്റില്‍ നിന്നു പുറത്തെടുത്തപ്പോഴക്കും ജീവൻ നഷ്ടമായിരുന്നു.