തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ക്രിസ്മസ്, പുതുവത്സര വിരുന്ന് പുരോഗമിക്കുന്നു. മാസ്ക്കറ്റ് ഹോട്ടലിലാണ് ചടങ്ങ് നടക്കുന്നത്.
വിരുന്നില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പങ്കെടുത്തു. മന്ത്രി സജി ചെറിയാന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുമായി സംസാരിച്ചു.
യുഡിഎഫ് വിട്ടുനിന്ന വിരുന്നില്‍ മുസ്ലീം ലീഗ് എംപി പി.വി. അബ്ദുള്‍ വഹാബ് പങ്കെടുത്തു. കെസിബിസിയും എത്തിച്ചേര്‍ന്നിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല. വിരുന്ന് പുരോഗമിക്കുകയാണ്.